
ദുബായ്: പ്രവാസി മലയാളിയെ ദുബായില്‍ നിന്ന് കാണാതായ സംഭവത്തില്‍ ദുരൂഹത . ദുബായിലെ താമസ സ്ഥലത്ത് നിന്നു കാണാതായ സുനില്‍ സേവ്യറിനെയാണ് ദുബായിലെ താമസസ്ഥലത്തു നിന്ന് കാണാതായത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ജബല്‍ അലി പൊലീസിനെ സമീപിച്ച കുടുംബം ഇപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലേയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പില്‍ സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യറിനെ ജബല്‍ അലിയിലെ താമസ സ്ഥലത്ത് നിന്നു കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ടത്.
Read Also : ‘അങ്ങനെ ചെയ്താൽ മരിച്ച് എന്റെ മകന്റെ ആത്മാവ് പൊറുക്കില്ല’; അവസാന അടവിറക്കിയ യു.ഡി.എഫ് സ്ഥാനാർഥിയോട് ഒരമ്മ!
നേരത്തെ 13 വര്‍ഷം ദുബായില്‍ ജോലി ചെയ്തിരുന്ന പെയിന്ററായ സുനില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുന്‍പ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയില്‍ വരികയും ചെയ്തു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയില്‍ ജോലി ലഭിച്ച് വീസാ നടപടികള്‍ നടന്നുവരികയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ജബല്‍ അലിയിലെ ഫ്ളാറ്റിലായിരുന്ന താമസം. ചൊവ്വാഴ്ച വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനില്‍ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.നാട്ടിലോ ഇവിടെയോ യാതൊരു പ്രശ്നവും സുനിലിലില്ലായിരുന്നുവെന്നാണ് പറയുന്നത്.
ലുങ്കിയും ചുവപ്പും കറുപ്പും കലര്‍ന്ന ടി ഷര്‍ട്ടുമായിരുന്നു കാണാതാകുമ്പോഴത്തെ വേഷം. കണ്ടുകിട്ടുന്നവര്‍ 052 749 9258 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Post Your Comments