
തദ്ദേശ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം എന്നീ ജില്ലകൾ നാളെ വോട്ട് വിധിയെഴുതും. വടക്കൻ കേരളം നാളെ പോളിങ് ബൂത്തിലെത്തുമ്പോൾ ഓർത്തിരിക്കേണ്ടത് സംഘ പ്രസ്ഥാനങ്ങൾക്കായി ജീവൻകൊടുത്ത ഒരു ബലിദാനിയുടെ അമ്മയുടെ വാക്കുകളാണെന്ന് എം ടി രമേശ്.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കേരളത്തിലെ മാന്യന്മാരായ ബഹുഭൂരിപക്ഷം ഹിന്ദുക്കളെ വഴിതെറ്റിക്കാൻ കോൺഗ്രസും ഇടതുപക്ഷവും ആവത് ശ്രമിച്ചു. ഇത്രയും കാലം കഴിഞ്ഞെങ്കിലും ഇനിയുള്ള നാളുകളിൽ അതിനനുവദിക്കരുത്. എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സംഘ പ്രസ്ഥാനങ്ങൾക്കായി ജീവൻകൊടുത്ത ഒരു ബലിദാനിയുടെ അമ്മയോട് നാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി ഇങ്ങിനെ പറഞ്ഞുവത്രെ.. “വിശ്വാസ സംരക്ഷണത്തിന് നാം ഒരുമിച്ചായിരുന്നില്ലെ, ഏതായാലും വിശ്വസികളുടെ വോട്ടുകൾ ഭിന്നിച്ചുപോകരുതല്ലോ..? ”
Also Read:വീരവിപ്ലവകാരി ബലിദാനി ഭഗത് സിംഗിനെ ജന്മദിനത്തില്‍ അനുസ്മരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ആ അമ്മയുടെ മറുപടി വടക്കൻ കേരളം പോളിങ് ബൂത്തിലെത്തുമ്പോൾ ഓർക്കണം ! “മോനെ ദേശവിരുദ്ധരായ ജമാഅത്തെ ഇസ്ലാമിയുടെയും ദേശീയതയ്ക്കൊപ്പം നിൽക്കുന്ന ഞങ്ങളുടെയും വോട്ട് ഒരു പെട്ടിയിൽ വീണാൽ, മരിച്ച് ഈ മണ്ണിലലിഞ്ഞുപോയ എന്റെ മകന്റെ ആത്മാവ് പൊറുക്കില്ല” പ്രിയപ്പെട്ടവരെ ആര് ജയിച്ചാലും തോറ്റാലും ദേശീയതയുടെ വോട്ടുകൾ നാടിനൊപ്പവും നേരിനൊപ്പവും നിൽക്കണം അത് ഭിന്നിപ്പിക്കാനുള്ള കോൺഗ്രസ്സുകാരന്റെ അവസാനത്തെ അടവ് നാം തിരിച്ചറിയണം, ജമാഅത്തുകാരുടെ വോട്ടുവീഴുന്ന പെട്ടിയിൽ ദേശസ്നേഹികളുടെ വോട്ടുവീഴരുത്.
Post Your Comments