ന്യൂഡല്‍ഹി: മരട് കേസില്‍ ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി രൂപ സര്‍ക്കാരിന് തിരികെ ലഭിക്കണം. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് ചെലവായ 3.24 കോടി രൂപയും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണം. നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവ് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Read Also : “പിണറായി വിജയന്റെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത്” : കെ സുരേന്ദ്രൻ
നഷ്ടപരിഹാര വിതരണത്തിന് ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 62 കോടി രൂപയാണ് നിര്‍മാണ കമ്പനികളോട് സമിതി ആവശ്യപ്പെട്ടത്. ഗോള്‍ഡന്‍ കാലയോരത്തിന്റെ നിര്‍മാതാക്കള്‍ 2.89 ലക്ഷവും ജയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ രണ്ടു കോടിയും രൂപയും നല്‍കി. ആല്‍ഫ സെറീനും ഹോളി ഫെയ്ത്തും തുക നല്‍കിയില്ല. ഫ്ളാറ്റുടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരം നല്‍കാന്‍ 62 കോടി രൂപ കെട്ടിവയ്‍ക്കണമെന്നാണ് നിര്‍മാണ കമ്പനികളോട് സമിതി ആവശ്യപ്പെട്ടത്.
Post Your Comments