കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്
മരടിലെ ഫ്ലാറ്റ് നഷ്‌ടമായവരോട് ഒറ്റ അഭ്യർത്ഥന :
തോൽക്കാൻ എനിക്കു മനസ്സില്ല എന്നങ്ങു ഉറപ്പിക്കുമോ..?
ഈ ഒരു വർഷം മുഴുവൻ എന്നെ പിടിച്ചു നിർത്തിയത് ഇപ്പോഴും നിർത്തുന്നത്,
ഞാൻ, സ്വയം പറയുന്ന ഒറ്റ കാര്യമാണ്..
തോൽക്കാൻ എനിക്കു മനസ്സില്ല!!
ഇതാണ് ആ വാക്യം..
ആത്മവിശ്വാസം, അതിനേക്കാൾ വലിയ മരുന്ന് മറ്റൊന്നില്ല..
കർമ്മം ആയിരുന്നു എന്റെ ഈശ്വരൻ..
ജീവിതം നഷ്‌ടപ്പെട്ട, ജീവന് ഉറപ്പില്ലാത്ത ആത്മാവുമായി ഞാനും പടിയിറങ്ങിയതാണ്.. കഴിഞ്ഞ ജന്മം മുതൽ സ്വപ്നം കണ്ട കായലും സർപ്പക്കാവും..
വീടിന് മുന്നിലും പിന്നിലും..
ആ സ്വപ്നം യാഥാർഥ്യം ആയോ എന്ന് നുള്ളി നോക്കാറുണ്ടായിരുന്നു ഞാൻ..
ചാവടിയിൽ ഇരുന്നാണ് എന്റെ ആദ്യത്തെ ബുക്ക് എഴുതിയത്.. !
നൊച്ചിമരവും, പേരയും അങ്ങനെ എനിക്കു പ്രിയമുള്ള കൂട്ടുകാർ ഒരുപാട് ഉണ്ടായിരുന്നു..
എന്റെ എത്ര സുഖമുള്ള കിറുക്കുകളുടെ
ഗന്ധമായിരുന്നു., ഇറങ്ങി വന്ന വീടിന്..
അതിനൊക്കെ പകരം കിട്ടിയത്,
എന്റെ ജീവന്റെ വില ആണോ എന്നൊന്നും ഈ നിമിഷവും അറിയില്ല..
തൂക്കം നോക്കിയിട്ടില്ല നഷ്‌ടപ്പെട്ടതും കിട്ടിയതും തമ്മിൽ..
നാണം കെട്ടവൾ, അന്തസ്സില്ലാത്തവൾ, തോറ്റു തുന്നം പാടി ഓടി.. !
ഇത് കേട്ടു കാത് തഴമ്പിച്ചു..
പോട്ടെ സാരമില്ല എന്ന് പറഞ്ഞു ചേർത്തു നിർത്താൻ ആരുമില്ല,
ഊണിലും ഉറക്കത്തിലും കുറ്റം മാത്രം കേൾക്കേണ്ടി വരും ഇനിയുള്ള കാലമെന്നു ഉറപ്പുള്ളത് കൊണ്ട്,
ജന്മനാട്ടിൽ നിന്നും ഇറങ്ങി..
എനിക്കു എന്നെ വേണമായിരുന്നു..
ഇനിയും വേണം..
എന്നെപോൽ ഒരാൾക്ക്,
ദാ, ഇങ്ങനെ സമാധാനത്തോടെ, സന്തോഷത്തോടെ, ഈ നിമിഷം ആസ്വദിക്കാം എങ്കിൽ,
ആർക്കും അതിജീവിക്കാം..
ഞാൻ ഒറ്റയ്ക്ക് ആയിരുന്നു.., ഇന്നും..
പകരം കിട്ടിയ ഈ ജീവിതത്തിനു എന്തൊരു തൃപ്തി ആണെന്നോ..
കിടപ്പാടം നഷ്‌ടമായവരോട് ഒന്നേ പറയാനുള്ളു..
തോൽക്കാൻ മനസ്സില്ല എന്നങ്ങു സ്വയം പറയുക..
ഓരോ നിമിഷവും മുന്നോട്ടു നീങ്ങുക..
ഏത് നഷ്‌ടവും നമ്മുക്ക് താങ്ങാവുന്നതാണ്
മനസ്സ് കൈവിടാതെ, മുറുക്കെ പിടിക്കുക. ..
Post Your Comments