
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഇന്ന് നിലപതിക്കും. രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. അതിനുശേഷം ഫ്ലാറ്റിന്‍റെ 200 മീറ്റർ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഉറപ്പ് വരുത്തിയ ശേഷം കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തും. നെട്ടൂരിലെ 15 നിലകളുള്ള ജെയിന്‍ കോറല്‍കോവ്, കണ്ണാടിക്കാട്ടെ 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങളില്‍ ഞായറാഴ്‌ചയാണ് സ്ഫോടനം.
ആളുകള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് ആല്‍ഫയുടെ വീഴ്ചയാണ്. സമീപത്ത് കൂടുതല്‍ വീടുകളുള്ളത് ഇവിടെയാണ്. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച് സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.ആദ്യസ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പൊടി ശമിപ്പിക്കാന്‍ അഗ്നിശമനസേന വെള്ളം തളിക്കും. തുടര്‍ന്ന് എന്‍ജിനിയര്‍മാരും സ്‌ഫോടനവിദഗ്ധരും സ്ഥലംസന്ദര്‍ശിച്ച് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും.
തുടര്‍ന്നാണ് അടുത്തസ്‌ഫോടനത്തിന് അനുമതി നല്‍കുക
Post Your Comments