Latest NewsIndiaNewsInternational

അതിരുവിട്ട് കർഷക പ്രക്ഷോഭം; ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാനികൾ

പഞ്ചാബിനെ രാജ്യമായി പ്രഖ്യാപിക്കണമെന്ന് ഖാലിസ്ഥാനികൾ

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ കർഷകർ നടത്തിവരുന്ന സമരം 18 ദിവസം പിന്നിട്ടിരിക്കുകയാണ്. കർഷക സമർത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസിൽ നടന്ന പ്രതിഷേധ പരിപാടിയ്ക്കിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമ വികലമാക്കിയതായി റിപ്പോർട്ട്.

Also Read: കർഷക സമരത്തിന് നേതൃത്വം നൽകുന്ന വി.എം സിംഗിന്റെ ആസ്തി 631 കോടി, കലാപ കേസിലെ പ്രതി!

വാഷിങ്ടണിലെ ഇന്ത്യൻ എംബസിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗാന്ധിപ്രതിമ പ്രതിഷേധക്കാർ നശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധസ്ഥലത്ത് ഖാലിസ്ഥാനി പതാകകള്‍ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. സ്പ്രേ പെയിൻ്റുകൾ ഉപയോഗിച്ച് ശിൽപ്പത്തിനു മുകളിൽ എഴുത്തുകുത്തുകൾ നടത്തിയാണ് ഇത് വികലമാക്കിയത്. 2000 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി എ ബി വാജ്പേയ് യുഎസ് സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ ഗാന്ധിപ്രതിമ സ്ഥാപിച്ചത്. വിഷയം ശ്രദ്ധയിൽപെട്ടയുടൻ സ്ഥലം വൃത്തിയാക്കി.

സംഭവത്തിൽ ഇന്ത്യൻ മിഷൻ യുഎസിൽ പരാതി നല്‍കിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ പ്രതിമ മറച്ചു സ്ഥലം വൃത്തിയാക്കി. സംഭവത്തിൽ ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ബീഗൺ മാപ്പ് പറയുകയും ഇന്ത്യൻ അംബാസഡര്‍ തരൺജീത് സിങ് സന്ധുവുമായി ചേര്‍ന്ന് വൃത്തിയാക്കിയ ശിൽപം വീണ്ടും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Also Read: കാർഷിക നിയമം പിൻവലിച്ചാൽ സമരം ചെയ്യുമെന്ന് ഒരു വിഭാഗം കർഷകർ

സമരത്തിന് ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ പിന്തുണ ഉണ്ടെന്ന ആരോപണം ശക്തമായി നിൽക്കവേയാണ് ഈ പ്രവൃത്തി. പഞ്ചാബ് കേന്ദ്രമായി സിഖുകാര്‍ക്ക് മാത്രമായി പ്രത്യേക രാജ്യം രൂപീകരിക്കണമെന്നാണ് ഖാലിസ്ഥാൻ സംഘടനകളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button