തിരുവനന്തപുരം; ജയിലിലേക്ക് ലഹരി വസ്തുക്കളെത്തിച്ച് തടവുകാർ ഉപയോഗിക്കുന്നതിന് തടയിടാനൊരുങ്ങി അധികൃതർ രംഗത്തെത്തി കഴിയ്ഞ്ഞു.
തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ലഹരി ഉപയോഗം കണ്ടെത്താന്‍ ഇനി നായകളും രംഗത്ത്. പരിശീലനം നേടിയ കെയ്റയും റൂബിയുമാണ് ജയിലിന്റെ കാവല്‍ക്കാരായെത്തിയത്.
ജയിലിലേക്ക് ലഹരി വസ്തുക്കളെത്തുന്നതും തടവുകാര്‍ അത് ഉപയോഗിക്കുന്നതും തടയുകയാണ് ഇരുവരുടെയും ഡ്യൂട്ടി. അതിനായി ജയിലിനുള്ളില്‍ 24 മണിക്കൂറും ഇരുവരും റോന്ത് ചുറ്റും. കെയ്റയ്ക്കും റൂബിയ്ക്കും വിഐപി സൗകര്യമാണ് തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments