ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരം നഗരത്തില്‍ നായ്ക്കൾ ചത്ത നിലയില്‍

വഞ്ചിയൂരിലാണ് മൂന്ന് തെരുവു നായ്ക്കളും ഒരു വളര്‍ത്തു നായയും ചത്തത്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നാല് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. വഞ്ചിയൂരിലാണ് മൂന്ന് തെരുവു നായ്ക്കളും ഒരു വളര്‍ത്തു നായയും ചത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നുവെന്നാണ് സൂചന. ഒരു കാറില്‍ എത്തിയവര്‍ റോഡില്‍ കൊണ്ടുവച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇവ ചത്തതെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, നായ്‌ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേസെടുത്തു. ഏരൂരിൽ നായ്‌ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. നായ്‌ക്കളുടെ മരണകാരണം സ്ഥിരീകരിക്കാൻ സാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്ക് അയക്കാനാണ് തീരുമാനം.

Read Also : ദേശീയ പാതയിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണ് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസമാണ് അഞ്ച് നായ്‌ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്. വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. വിഷം കൊടുത്താണോ കൊന്നതെന്ന് സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണവകുപ്പ് പരിശോധിക്കും. ഇതിനായി അവയവങ്ങൾ കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button