രാമപുരം: തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകൊലപ്പെടുത്തി. ഏഴാച്ചേരി ചാലില്‍ സുകുമാരന്‍റെ ആടിനെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്.
വ്യാഴാഴ്ച വൈകീട്ട് 4.30 നാണ് സംഭവം. ആടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് സുകുമാരന്‍ പറമ്പില്‍ ചെന്നു നോക്കിയപ്പോഴാണ് ആടിനെ ചത്തനിലയില്‍ കണ്ടത്.
കൂടെയുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നായ്ക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴേക്കും സുകുമാരന്‍ ഇവയെ എടുത്ത് വീട്ടിനുള്ളില്‍ കയറി. വീട്ടിനുള്ളിലും കയറിയ തെരുവുനായ്ക്കളെ തുടർന്ന് തുരത്തി ഓടിക്കുകയായിരുന്നു.
നാളുകള്‍ക്ക് മുമ്പ് തെരുവു നായ്ക്കള്‍ ഈ ആടിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതില്‍ നിന്ന് സുഖം പ്രാപിച്ച് വന്നപ്പോഴാണ് വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയത്.
Post Your Comments