KeralaLatest NewsArticleNewsWriters' Corner

ഇങ്ങനെ പേടിച്ചാലോ രവീന്ദ്രാ… സർക്കാർ ഇനിയും ഉരുളും? – ക്ഷമിക്കാൻ തയ്യാറല്ലെന്ന് സിപിഎം

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഇത് മൂന്നാമത്തെ തവണയാണ് ഹാജരാകാതിരിക്കുന്നത്. ഹാജരാകാത്തതിനെ ചൊല്ലി സിപിഎമ്മിൽ ആഭ്യന്തരകലഹം ഉടലെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി അനാവശ്യമായി രവീന്ദ്രനെ സംരക്ഷിക്കുകയാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ കുറ്റപ്പെടുത്തലുകൾ.

Also Read:അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്; പന്ന്യൻ രവീന്ദ്രൻ

‘തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും’ എന്ന് നൂറാവർത്തി പറയുന്ന മുഖ്യമന്ത്രിക്ക് രവീന്ദ്രന്റെ കാര്യത്തിൽ മാത്രം മിണ്ടാട്ടമില്ല. ശിവശങ്കരനെ ചവുട്ടി പുറത്താക്കിയ മുഖ്യൻ പക്ഷേ രവീന്ദ്രനെ ചേർത്തുപിടിക്കുന്നത് എന്താണെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരാകാത്തത് ഇ ഡിയെ ഭയന്നിട്ടാണോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ, ശരിക്കും ഇവിടെ ഭയക്കുന്നത് രവീന്ദ്രനോ മുഖ്യനടക്കമുള്ളവരോ എന്നും ചോദിക്കേണ്ടിയിരിക്കുന്നുവെന്നാണ് കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ ആരോപണങ്ങൾ വ്യക്തമാക്കുന്നത്.

Also Read: സകല കളളക്കടത്തിനും കൂടെ നിന്ന ഉന്നതരെ കയ്യൊഴിഞ്ഞ് സ്വപ്ന, മുൻ‌കൂർ ജാമ്യ നീക്കവുമായി സിഎം രവീന്ദ്രൻ

ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നുതവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നൽകി. ആദ്യം നോട്ടീസ് നൽകിയപ്പോൾ കൊറോണ ബാധിതനാകുകയും പിന്നീട് നോട്ടീസ് നൽകിയപ്പോൾ കോവിഡാനന്തര പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഒഴിവാകുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയപ്പോൾ, വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ രവീന്ദ്രൻ അഭയം തേടി. തലവേദ എന്നാണ് രവീന്ദ്രൻ ഇപ്പോൾ പറയുന്ന കാരണം.

ആവർത്തിച്ച് നോട്ടീസ് നൽകിയിട്ടും രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരാകാത്തത് പാർട്ടിക്കും സർക്കാരിനും ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഏതായാലും ഇത് ഗണപതിയുടെ കല്യാണം പോലെ ആയോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. നാളെ, നാളെ… നീളെ, നീളെ. സസ്പെൻസും ട്വിസ്റ്റും കോമഡികളും നിറഞ്ഞ ഒരു ഫുൾ ടൈം സിനിമ പോലെ ആയിരിക്കുകയാണ് സർക്കാരിന്റെ നിലവിലെ അവസ്ഥ.

Also Read: സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി

മുഖ്യമന്ത്രി രവീന്ദ്രനെ സംരക്ഷിക്കുകയാണെന്നാണ് തോമസ് ഐസക്ക് പക്ഷക്കാരായ ചില നേതാക്കളുടെ രഹസ്യമായുള്ള പ്രതികരണം. രവീന്ദ്രനെ ആരോഗ്യ വകുപ്പും വഴിവിട്ട് സഹായിക്കുന്നതായായും പാർട്ടിക്കുള്ളിൽ നിന്ന് ചിലർ ആരോപണം ഉയർത്തുന്നു. ഇന്ന് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ സംഭവം ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. സിഎം രവീന്ദ്രന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള ചില നേതാക്കൾ രംഗത്തുണ്ട്.

Also Read: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാവണമെന്നില്ല; സിഎം രവീന്ദ്രൻ വിഷയത്തിൽ പ്രതികരിച്ച് എ വിജയരാഘവന്‍

എന്നാൽ, ആരൊക്കെ പിന്തുണച്ചാലും പാർട്ടിയെയും സർക്കാരിനെയും ഒരേ പോലെ പ്രതികൂട്ടിൽ നിർത്തുന്ന രവീന്ദ്രനെ ഒഴിവാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ മുഖ്യമന്ത്രി ഈ നീക്കത്തിനു വഴങ്ങുന്നില്ല. ഇങ്ങനെയാണെങ്കിൽ സി പി എം പിളർപ്പിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശകലനം നടത്തുന്നത്. അത്തരമൊരു നീക്കത്തിലേക്ക് പാർട്ടിയെ എത്തിക്കാതിരിക്കുക എന്നത് മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഉത്തരവാദിത്വമാണ്.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച്ചത്തെ സമയം തേടി സിഎം രവീന്ദ്രൻ ഇഡിക്ക് അപേക്ഷ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് സഹിതമാണ് അപേക്ഷ സമർപ്പിച്ചത്. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നാണ് രവീന്ദ്രന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button