തിരുവനന്തപുരം : ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയ നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാവണമെന്നില്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു.
പത്താം തീയതി ഹാജരാകാനാണ് രവീന്ദ്രനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് അന്വേഷണസംഘം രവീന്ദ്രന് നോട്ടീസ് നൽകുന്നത്. കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ മറ്റു പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽയിരിക്കുന്നത്.
ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നും രണ്ടാം തവണ കോവിഡാനന്തര ചികിത്സക്കായും ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ ഹാജരാകാതിരുന്നത്.
Post Your Comments