ചാനലുകളില്‍ സ്വര്‍ണക്കടത്തിലെ വമ്പന്‍ സ്രാവുകളെ കുറിച്ചുള്ള ചര്‍ച്ചകളെ കണക്കിന് പരിഹസിച്ച് നടന്‍ ജോയ് മാത്യു, രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ ചാനലുകളില്‍ സ്വര്‍ണക്കടത്തിലെ വമ്പന്‍ സ്രാവുകളെ പിടികൂടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വര്‍ണം ആരെങ്കിലും കടത്തട്ടെ എന്നും വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണമെന്നും നടന്‍ ചോദിക്കുന്നുണ്ട്.
Read Also : കര്‍ഷക സമരത്തിന്റെ മുഖം മാറുന്നു, ഡല്‍ഹി കലാപ കേസുകളിലെ പ്രതികളെ വിട്ടയക്കണമെന്നാവശ്യം
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
‘സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം ! മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം മുട്ടട്ടെ. അതിനേക്കാള്‍ വമ്പന്‍മാര്‍ മുദ്രവെക്കാത്ത കവറില്‍ പുറത്ത് വിലസുന്നു. പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം ? അതിനാല്‍ അത് വിട് . ഡിസംബറിലെ ഡല്‍ഹിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് – നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു ! മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു ! നാണം വേണം നാണം.’
Post Your Comments