കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അണികളും പരസ്പരം പോരാടുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടൻ ഹരീഷ് പേരടിയുടെ പോസ്റ്റാണ്. വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പരം പാർട്ടി ഓഫീസുകൾ തകർത്തവനും പൊതുമുതൽ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടുമ്പോൾ നേതാക്കന്മാർ ഒരുമിച്ചു സന്തോഷത്തോടെ ഇരിക്കുമെന്ന് പറയുകയാണ് ഹരീഷ് പേരടി. ഇടത് വലത് വ്യത്യാസമില്ലാതെ സന്തോഷത്തോടെ സംസാരിച്ചു നിൽക്കുന്ന നേതാക്കളുടെ ചിത്രം സഹിതമാണ് പോസ്റ്റ്.
read also: നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടൈറ്റൻ
കുറിപ്പ്
മതവും രാഷ്ട്രിയവും അന്ധവിശ്വാസികൾക്കുള്ളതല്ല… ബുദ്ധിമാൻമാർക്കുള്ളതാണ്… അന്ധവിശ്വാസികൾ രക്തസാക്ഷികളാവും..അതി ബുദ്ധിമാൻമാർ അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലിൽ ഇണ ചേർന്ന് ജീവിച്ചുകൊണ്ടിരിക്കും…വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പ്പരം പാർട്ടി ഓഫിസുകൾ തകർത്തവനും പൊതുമുതൽ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടും..ഈ ചിത്രം എല്ലാ അണികളും മനസ്സിൽ സൂക്ഷിക്കുക..ഇനിയെങ്കിലും എല്ലാ പാർട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക…ഉമ്മ വെക്കുക..എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക…ജീവിതം ഒന്നേയുള്ളൂ…???❤️❤️❤️
Post Your Comments