കോട്ടയം: രാഷ്ട്രീയത്തിന്റെ മറവില്‍ ഒഴുകുന്നത് കോടികള്‍, രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇഡി എത്തും. കോട്ടയം ജില്ലയിലെ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി ലഭിച്ചിരിക്കുന്നത്.
Read Also : കോവിഡ് കാലത്ത് മോദി ലോകത്തിന്റെ കൈയടി നേടിയത് ഇങ്ങനെ..
രാഷ്ട്രീയത്തില്‍ തുടക്കകാരായിരുന്ന കാലത്ത് ദരിദ്രരായിരുന്ന പലരും ഇപ്പോള്‍ കോടികളുടെ ആസ്തിയുള്ളവരാണ്. ഭൂമാഫിയ, റിസോര്‍ട്ട് മാഫിയ, ബ്ലേഡ് മാഫിയ ബിനാമികളായി മാറിയ പലര്‍ക്കും സ്വന്തമായി പാറമടകളും മറ്റു വ്യവസായ സ്ഥാപനങ്ങളുമുണ്ട്.
കേരളത്തിനകത്തും പുറത്തും ഭൂമി ഇടപാടുകളും ബിനാമി പേരില്‍ കോടികള്‍ വില വരുന്ന വീടുകളും ഫ്‌ളാറ്റും വില്ലകളുമുണ്ട്. ഇതെല്ലാം കുറഞ്ഞ കാലം കൊണ്ട് നേടിയിട്ടുള്ളതാണ് പലരും.
ഇങ്ങനെയുള്ളവരുടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ് മെന്റ് വകുപ്പിന് (ഇഡി) ആം ആദ്മി കണ്‍വീനറും പൊതുപ്രവര്‍ത്തകനുമായ കെ. എസ് പത്മകുമാറാണ് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ തങ്ങളുടെ സ്വത്തു സംബന്ധിച്ച കൃത്യവിവരം നല്‍കാറില്ലെന്നും
ബിനാമി പേരിലാണ് മിക്ക നേതാക്കളുടെയും സ്വത്തുക്കളെന്നും വിവിധ മുന്നണികള്‍ സംസ്ഥാനം ഭരിച്ചിരുന്നപ്പോള്‍ പ്രാദേശിക തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ സമ്പാദിച്ച സ്വത്തുക്കളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇതെല്ലാം വിശദമായി പരിശോധിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഎം, സിപിഐ, കോണ്‍ഗ്രസ്, വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍, തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, എംപി, എംഎല്‍എ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സമുദായ നേതാക്കള്‍ തുടങ്ങിയവരുടെ സ്വത്ത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Post Your Comments