Latest NewsKerala

ജനങ്ങള്‍ അസ്വസ്ഥരാണ്, വസ്‌തുതകള്‍ മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് എൻഎസ്എസ്

വസ്തുതകള്‍ മനസ്സിലാക്കി ‌ജനം വോട്ട് ചെയ്യും.

ചങ്ങനാശ്ശേരി: എന്‍എസ്‌എസ് സമദൂരം തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ പല വിധത്തില്‍ അസ്വസ്ഥരാണ്. വസ്തുതകള്‍ മനസ്സിലാക്കി ‌ജനം വോട്ട് ചെയ്യും.

അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലത്തില്‍ അതു പ്രതിഫലിക്കും. അതെല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ട്.അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

read also: ‘രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കും, റിലയൻസ് ബഹിഷ്കരിക്കും’ : സമരം പുതിയ രീതിയിലാക്കി ‘കര്‍…

മുന്നണികളോട് സമദൂര നിലപാടാണ് എന്‍ എസ് എസിന് ഉളളതെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശേരി വാഴപ്പളളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button