Latest NewsIndiaNews

ബസ് കാത്തുനിന്ന സ്ത്രീയെ കയറിപിടിച്ച പോലീസുകാരനെ നാട്ടുകാര്‍ തല്ലിച്ചതച്ചു

ചെന്നൈ : മദ്യലഹരിയില്‍ സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരന് നാട്ടുകാരുടെ വക പൊതിരെ തല്ല്. ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദനേറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : രാജസ്ഥാനിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തകർപ്പൻ വിജയവുമായി ബിജെപി

ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയത്തു അവിടെയെത്തിയ പടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപെട്ടു. വിസമ്മതിച്ചതോടെ കയറിപിടിച്ചു. തുടർന്നായിരുന്നു നാട്ടുകാർ രാജുവിനെ തല്ലിച്ചതച്ചത്.

സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button