ന്യൂഡല്‍ഹി; കോവിഡ് വാക്‌സീൻ സംഭരിക്കുന്നതിനു ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളില്‍ സംവിധാനം ഒരുക്കുകയാണ് സർക്കാർ. ലക്ഷക്കണക്കിനു ഡോസുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശീതീകരിച്ച കണ്ടെയ്‌നറുകളും മറ്റുമാണു ഒരുക്കുന്നത്. രണ്ട് വിമാനത്താവളങ്ങളിലും നിലവിൽ മരുന്നുകളും വാക്‌സീനുകളും സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ആധുനിക സംവിധാനങ്ങളുണ്ട്.
താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ ക്രമീകരിക്കാവുന്ന കൂള്‍ ചേംബറുകള്‍ ഒരുക്കിയിരിക്കുന്നു. വാക്‌സീന്‍ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളില്‍നിന്നു കാര്‍ഗോ ടെര്‍മിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികളും തയാറാക്കുകയുണ്ടായി. കോവിഡ് വാക്‌സീന്റെ മൂന്നു കോടി ഡോസുകള്‍ സംഭരിക്കാന്‍ കഴിയുന്ന ശീതീകരിച്ച സംവിധാനങ്ങള്‍ നിലവില്‍ രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുകയുണ്ടായി.
ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കാന്‍ ആദ്യഘട്ടത്തില്‍ മൂന്നു കോടി വാക്‌സീനാണു ഒരുക്കുന്നത്. കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ലക്ഷക്കണക്കിനു പിപിഇ കിറ്റുകളും മരുന്നുകളും പെട്ടെന്നു കേടുവരുന്ന വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളായി രണ്ട് വിമാനത്താവളങ്ങളും പ്രവർത്തിച്ചിരുന്നതാണ്.
Post Your Comments