ഭീകരവാദ വിഷയത്തില്‍ ഫ്രാന്‍സ് സ്വീകരിയ്ക്കുന്ന നടപടികള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ഫോണില്‍ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. ഫ്രാന്‍സില്‍ നടന്ന ഭീകരവാദി ആക്രമണങ്ങളെ അപലപിക്കുകയും ഭീകരവാദത്തിനും തീവ്രവാദത്തിനും മൗലികവാദത്തിനും എതിരെയുള്ള ഫ്രാന്‍സിന്റെ പോരാട്ടത്തില്‍ ഇന്ത്യയുടെ എല്ലാ വിധ പിന്തുണയറിയിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പ്രസ്താവിച്ചു.
കൂടാതെ ഇരുനേതാക്കളും കോവിഡ് വാക്സിന്‍, കോവിഡിനുശേഷം കൈവരിക്കേണ്ട സാമ്പത്തിക പുരോഗതി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇമ്മാനുവല്‍ മക്രോണും നരേന്ദ്ര മോദിയും ഫോണില്‍ സംസാരിച്ചത് തിങ്കളാഴ്ച വൈകീട്ടാണ്. ഇരുനേതാക്കളും ബന്ധപ്പെടുന്നതിനായി ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി തന്നെ ഫ്രഞ്ച് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘കോവിഡിന് ശേഷമുള്ള ലോകത്തെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മക്രോണുമായി സംസാരിച്ചു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം ഉറച്ചുനില്‍ക്കും’ – അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യ – ഫ്രാന്‍സ് പങ്കാളിത്തം ലോകത്തിനും ഇന്‍ഡോ പെസിഫിക്ക് മേഖലയ്ക്കും നല്ലതാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇരുനേതാക്കള്‍ക്കും ബന്ധപ്പെടുന്നതിനായി ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
Post Your Comments