Latest NewsNewsCrime

വിവാഹത്തിന് തടസം കാമുകിയുടെ പിതാവ്; യുവാവ് കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: വിവാഹത്തിന് സമ്മതം നല്‍കാത്തതിൽ പ്രകോപിതനായ യുവാവ് കാമുകിയുടെ അച്ഛനെ കൊന്നു. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 കാരനായ സൂരജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 50 കാരനായ ബിജേന്ദര്‍ സിം​ഗിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുകയുണ്ടായത്. മൃതദേഹത്തില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സൂരജിലേക്ക് പോലീസിനെ എത്തിക്കാൻ ഇടയാക്കിയത്.

വിവാഹത്തിന് വേണ്ടി പല തവണ സൂരജ് ബിജേന്ദര്‍ സിം​ഗിനോട് അനുമതി ചോദിച്ചുവെങ്കിലും ബിജേന്ദര്‍ സിം​ഗ് ശക്തമായി എതിര്‍ക്കുകയായിരുന്നു ഉണ്ടായത്. ബിജേന്ദര്‍ സിം​ഗിന്റെ വളര്‍ത്തുമകളാണ് യുവാവിന്റെ കാമുകി. സൂരജുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പെണ്‍കുട്ടി നിലപാടെടുത്തതോടെ മകളെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തേക്ക് ബിജേന്ദര്‍ സിം​ഗ് പറഞ്ഞയക്കുകയുണ്ടായി. അന്ന് മുതല്‍ സൂരജ് കുമാര്‍ ബിജേന്ദറിനെ പിന്തുടരുകയായിരുന്നു ഉണ്ടായത്. സംഭവ ദിവസം ബിജേന്ദര്‍ സിം​ഗിന്റെ വീട്ടില്‍ സൂരജ് അതിക്രമിച്ച്‌ കയറി തലയില്‍ കത്തി വച്ച്‌ കുത്തി. തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button