Latest NewsNewsInternational

വാക്‌സിന്‍ നല്‍കിത്തുടങ്ങി; 95 ശതമാനം ഫലപ്രദമെന്ന് ഭരണകൂടം

എത്ര ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നതില്‍ റഷ്യക്ക് ആശങ്കയുണ്ട്.

മോസ്‌കോ: രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതായി റഷ്യ. ബ്രിട്ടനും ബെഹ്‌റിനും പിന്നാലെയാണ് വാക്‌സീന്‍ വിതരണത്തിന് റഷ്യ രംഗത്ത് എത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എങ്കിലും ആളുകളിലുള്ള പരീക്ഷണം ഇപ്പോഴും തുടരുകയാണ്.

എന്നാൽ ആദ്യ രണ്ട് ഡോസുകള്‍ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ എത്രപേര്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ കഴിയും എന്നതിനെക്കുറിച്ച്‌ റഷ്യയിലെ ആരോഗ്യ വകുപ്പിന് ഇപ്പോഴും സംശയമുണ്ട്. എത്ര ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നതില്‍ റഷ്യക്ക് ആശങ്കയുണ്ട്.

അതേസമയം സ്‌കൂളുകളിലും ആരോഗ്യ സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന മോസ്‌കോയിലെ ഒരു കോടിയോളം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ഗവര്‍ണര്‍ സെര്‍ജി സോബിയാനിന്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ വാകസിന്‍ സ്വീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കും. ഓരോ വ്യക്തിക്കും രണ്ടു ഡോസ് വീതമാകും ലഭിക്കുക. 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തേതു നല്‍കുക. വാകിസിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ റഷ്യയുടെ ആരോഗ്യവകുപ്പ് വലിയ അവകാശവാദങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്‍ കുതിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ട്വീറ്റുകളുടെ പെരുമഴ; ട്വിറ്ററില്‍ റെക്കോര്‍ഡ് കുറിച്ച് #IndiaSupportsCAA

ഇന്ത്യയിലും യുഎഇ, വെനിസ്വേല, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലും സ്പുട്‌നിക് 5 പരീക്ഷണം തുടരുകയാണ്. രണ്ടു ഡോസ് വാക്‌സിന്‍ അന്താരാഷ്ട്ര വിപണിയില്‍ പത്തു ഡോളറില്‍ താഴെ വിലയ്ക്കു ലഭ്യമാക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നത്. ആദ്യ ഡോസ് 22,000 സന്നദ്ധ പ്രവര്‍ത്തകരാണു സ്വീകരിച്ചത്. 19,000ലേറെ പേര്‍ രണ്ടു ഡോസും സ്വീകരിച്ചു. 28 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്സിന്‍ സൂക്ഷിക്കാനാകും. മറ്റു ചില വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ മൈനസ് ഡിഗ്രി സെല്‍ഷ്യസ് താപനില വേണമെന്നിരിക്കെ ഇത് അനുകൂല ഘടകമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button