തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും ഇടപെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇടതു മുന്നണിയുടെ വെബ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സര്‍ക്കാരിനെതിര കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങള്‍, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജന്‍സികളെ ന്യായീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബി.ജെ.പിക്കും യു.ഡി.എഫിനും ഒരേ സ്വരമാണ്. ഒരു ഭിന്നതയും അവര്‍ തമ്മിലില്ല. യു.ഡി.എഫ് നേതാക്കളിലൊരാള്‍പോലും ബി.ജെ.പിയെ വിമര്‍ശിക്കുന്നത് കേള്‍ക്കാനില്ല. അത്ര വലിയ ആത്മബന്ധത്തിലാണവര്‍.” പിണറായി പറഞ്ഞു.
എന്നാൽ ജമാ അത്ത് ഇസ്ലാമിയുമായും യു.ഡി.എഫിന് പരസ്യബന്ധമുണ്ടെന്നും ഇതിന് നേതൃത്വം കൊടുത്തത്. മുസ്ലീം ലീഗാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ രഹസ്യവും പരസ്യവുമായ ധാരണയുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയാണെന്നും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.സാമ്പത്തിക മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നതെന്നും ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്ബത്തിക നയം രാജ്യത്തെ മുച്ചൂടും മുടിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
അതേസമയം മതവര്‍ഗീയതയോട് കേരളം വിട്ടുവീഴ്ചചെയ്യില്ലെന്നും മതനിരപേക്ഷതയുടെ സംരക്ഷണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് ഇടതുമുന്നണിയ്ക്കില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ തയ്യാറല്ലെന്നും തലയുയര്‍ത്തി നെഞ്ചുവിരിച്ച് എല്‍.ഡി.എഫിന് ഇത് പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments