കണ്ണൂര്‍: ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ആലഞ്ചേരിയുടെ പ്രസ്താവന.
സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തിന്റെ പലഭാഗത്തും ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവന നടത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ലേഖനത്തിലെ ചില ഭാഗങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ അജപാലന രീതിയെയും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാരിനൊപ്പം നടത്തിയ ഇടപെടലിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ഈ പ്രസംഗത്തിന് പിന്നാലെയായിരുന്നു ആലഞ്ചേരിയുടെ പ്രസ്താവന. അതേസമയം മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കില്‍ കര്‍ഷക നേതാവ് ആകുമായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ മുരളീധരന്‍ എംപി പറഞ്ഞു.
Post Your Comments