Latest NewsNewsIndia

‘ഉള്ള വില പോയി’; ബിജെപിക്കൊപ്പം നിന്നിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും മുഖ്യമന്ത്രി ആയിരുന്നേനെ; പശ്ചാത്തപിച്ച് കുമാരസ്വാമി

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും കുമാര സ്വാമി ആരോപിച്ചു.

ബംഗളൂരു: കോൺഗ്രസിനെ വിമർശിച്ചും ബിജെപിയെ അനുകൂലിച്ചും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതോടെ തന്റെ സല്‍പേര് നഷ്‌ടപ്പെട്ടുവെന്ന് എച്ച്‌.ഡി.കുമാരസ്വാമി.12 വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നും നേടിയെടുത്ത സല്‍പേരാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതോടെ നഷ്‌ടപ്പെട്ടതെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും കുമാര സ്വാമി ആരോപിച്ചു.

എന്നാൽ “2006 -2007 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ഞാന്‍ നേടിയ സല്‍പ്പേര് കോണ്‍ഗ്രസുമായുള്ള സഖ്യം കാരണം നഷ്ടപ്പെട്ടു. 2006ല്‍ ബി.ജെ.പിയുമായി ഉണ്ടായ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെട്ട് പടിയിറങ്ങുമ്പോഴും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ 2018ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ശേഷം എന്റെ എല്ലാ സല്‍പ്പേരും നശിച്ചു. പിതാവ് ദേവഗൗഡ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ കോണ്‍ഗ്രസെന്ന കെണിയില്‍ വീണു പോയത്.” എച്ച്‌.ഡി.കുമാരസ്വാമി പറഞ്ഞു.

Read Also: വർഗീയതയുമായല്ലാതെ ഗോൾവൽക്കർക്ക് ശാസ്ത്രവുമായി എന്ത് ബന്ധം? രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍

അതേസമയം ജെ.ഡി.യു ബി.ജെ.പിയുടെ ‘ബി ടീമാണെന്ന് പറഞ്ഞു പ്രചരിപ്പിച്ചിരുന്ന കോണ്‍ഗ്രസുമായി കെെകോര്‍ക്കാന്‍ പാടില്ലായിരുന്നുവെന്നും പിതാവ് എച്ച്‌.ഡി ദേവഗൗഡയുടെ വാക്ക് കേട്ടാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.തുടര്‍ന്നാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യം ചേര്‍ന്നത്. ബി.ജെ.പിക്കൊപ്പം സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ താന്‍ ഇപ്പോഴും മുഖ്യമന്ത്രിയായി തുടര്‍ന്നേനെയെന്നും കുമാരസ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button