Latest NewsNewsCrime

പാചകം ചെയ്യാൻ താമസിച്ചു; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഹൈദരാബാദ്: ഭക്ഷണം പാചകം ചെയ്ത് നൽകാതിരുന്ന കാരണത്താൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. നിലത്ത് അമ്മ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ട മകന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ 45കാരനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുക്കുകയുണ്ടായി.

തെലങ്കാനയിലെ മീര്‍പെട്ടിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ലോറി ഡ്രൈവറായ ശ്രീനുവിനെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. ഭാര്യ ജയാമ്മയെയാണ് മരിച്ചിരിക്കുന്നത്. 20 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

വെള്ളിയാഴ്ച ജയാമ്മ മകനൊപ്പം കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയുണ്ടായി. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രീനുവും പുറത്തുപോയിരുന്നു. തിരിച്ചുവന്ന ശ്രീനു ഭക്ഷണം പാചകം ചെയ്ത് തരാന്‍ ആവശ്യപ്പെടുകയുണ്ടായി. കുറച്ചുനേരം കഴിഞ്ഞിട്ടും ഭക്ഷണം പാചകം ചെയ്ത് തരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുകയുണ്ടായി.

ഭക്ഷണം പാചകം ചെയ്യാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് സാരി ഉപയോഗിച്ച് 45കാരന്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button