
സംസ്ഥാനത്ത് വീണ്ടും ഇന്ധന വിലയിൽ വൻ വർദ്ധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. നവംബര്‍ 20ന് ശേഷം പെട്രോളിന് 2.24 പൈസയും ഡീസലിന് 3.30 പൈസയും ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 84 രൂപയും ഡീസലിന് 77 രൂപയുമായി ഉയർന്നിട്ടുണ്ട്.
Post Your Comments