ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയ്ക്കായി ഒരു ഇലക്ട്രിക്ക് കാര്‍ നിരത്തിലെത്തിക്കുന്നു. ഹ്യുണ്ടായി കോന, എംജി eZS, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ശക്തനായ എതിരാളിയായിരിക്കും ഈ പുതിയ മോഡല്‍. റിപ്പോര്‍ട്ട് പ്രകാരം എക്സ്റ്റന്‍ഷന്‍ എം.കെ1 എന്ന പേരില്‍ പ്രീമിയം ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത് പ്രവീഗ് ഡൈനാമിക്സ് എന്ന ഇന്ത്യന്‍ കമ്പനി ആണ്. ഈ വാഹനം ഡിസംബര്‍ നാലിന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ പുതിയ ഇവി വില്‍പ്പനയ്ക്ക് എത്തുക. തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കും. പ്രവീഗ് ഡൈനാമിക്‌സ് പ്രതിവര്‍ഷം 250 യൂണിറ്റ് വില്‍പ്പനയാണ് കണക്കാക്കപ്പെടുന്നത്. സിദ്ധാര്‍ഥ് ബാഗ്രി, ധവാല്‍ വിനായക്, രാം ദിവേദി എന്നിവരുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയാണ് പ്രവീഗ്.
4,820 മില്ലീമീറ്റര്‍ നീളവും 1,934 മില്ലീമീറ്റര്‍ വീതിയും 1,448 മില്ലീമീറ്റര്‍ ഉയരവും 3,038 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസുമാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്. 5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീറ്ററാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 504 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 150 Kw പവറും 2400 Nm ടോര്‍ക്കുമാണ് മോട്ടോര്‍ സൃഷ്ടിക്കുന്നത്. ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി പോലുള്ള സവിശേഷതകളും പ്രവീഗ് ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെപ്പ എയര്‍ ഫില്‍ട്ടറുകള്‍, മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററി പായ്ക്ക്, എട്ട് എയര്‍ ബാഗുകള്‍, റീ-ജനറേറ്റീവ് ബ്രേക്കിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയും ലഭിക്കും.
Post Your Comments