KeralaLatest NewsNews

18 കാരികളായ സഹോദരിമാരെ വിവാഹം കഴിച്ചത് മൗലവിയും സഹോദരനും, യുവതികളെ കെട്ടിയിട്ടും വായില്‍ തുണിതിരുകിയും ശാരീരിക ബന്ധം

മൂവാറ്റുപുഴ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ 18 വയസുള്ള ഇരട്ട സഹോദരിമാര്‍ക്ക് ഭര്‍ത്താക്കന്‍മാരില്‍ നിന്നും നേരിടേണ്ടി വന്നത് കൊടും പീഡനം. തങ്ങള്‍ നേരിടുന്ന കൊടും പീഡന മുറകള്‍ യുവതികള്‍ ബന്ധുക്കളോട് വെളിപ്പെടുത്തിയപ്പോഴാണ് ക്രൂരപീഡനങ്ങളുടെ കഥ പുറം ലോകം അറിഞ്ഞത്. മുവാറ്റുപുഴയിലാണ് നാടിനെ നടുക്കിയ പീഡനം നടന്നിരിക്കുന്നത്.

Read Also : തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട പിണറായി സര്‍ക്കാറിന് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംമാറ്റം

കിടപ്പറയില്‍ യുവതികളോട് കാണിച്ചിരുന്നത് ലൈംഗിക വൈകൃതങ്ങള്‍. കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടും വായില്‍ത്തുണിതിരുകിയുമായിരുന്നു ശാരീരിക വേഴ്ച. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു യുവതികളുടെ വിവാഹം. ഗര്‍ഭിണികളായപ്പോള്‍ ഇരുവരേയും മൗലവിയും സഹോദരനും സ്വന്തം വീട്ടിലേയ്ക്ക് അയച്ച് മുങ്ങുകയായിരുന്നു.

മൂന്നുമാസത്തോളം നീണ്ടുനിന്ന ദാമ്പത്യത്തിനിടയില്‍ നേരിട്ട ക്രൂരതകളെക്കുറിച്ച് പെണ്‍കുട്ടികള്‍ വീട്ടുകാരോട് മനസ്സുതുറന്നതോടെയാണ് വിവരം പുറത്തായത്. ബന്ധുക്കള്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടികളില്‍ നിന്നും മൊഴിയെടുത്ത് കേസ്സ് രജസ്റ്റര്‍ചെയ്തിട്ടുണ്ട്. മൗലവിയും സഹോദരനും നാടുവിട്ടിരിക്കുകയാണെന്നാണ് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പെണ്‍കുട്ടികളുടെ പിതാവ് ഭിന്നശേഷിക്കാരനാണ്. മാതാവ് രോഗിയും. സ്ത്രീധനത്തിന്റെ കാര്യത്തില്‍ കര്‍ക്കശ നിലപാടില്ലന്നു വ്യക്തമാക്കിയാണ് ഭര്‍ത്തൃവീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയത്.

രാത്രികളില്‍ ഭര്‍ത്താവ് കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടും വായിത്തുണിതിരുകിയും മറ്റുമായിരുന്നു സുഖം കണ്ടെത്തിയിരുന്നതെന്നും എഴിന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലും ഇയാള്‍ തന്നെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുമായിരുന്നെന്നുമാണ് മൗലവിയുടെ ഭാര്യ അടുപ്പക്കാരോട് വെളിപ്പെടുത്തിയിട്ടുള്ളത്. പീഡനം സഹിക്കാന്‍ കഴിയാതായതോടെ ഭര്‍ത്താവിന്റെ വീട്ടുകാരോട് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും ഈ അവസരത്തില്‍ കെട്ടിയോന്മാര്‍ പറയുന്നത് കേട്ട് ഭാര്യമാര്‍ ജീവിക്കുകയാണ് വേണ്ടതെന്നാണ് ഇവര്‍ പ്രതികരിച്ചതെന്നും ഈ പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button