തിരുവനന്തപുരം: തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട പിണറായി സര്‍ക്കാറിന് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംമാറ്റം. 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്. 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ്. ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് 5ന് ആണ് പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയത്. ദര്‍ശനത്തിന് ബുക്ക് ചെയ്യാനുള്ള നിര്‍ദ്ദേശത്തിലാണ് നിലപാട് മാറ്റം വ്യക്തമാക്കുന്നത്.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സുപ്രീം കോടതി വിധിക്കു പിന്നാലെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാദ്യമായാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ദര്‍ശനം അനുവദിക്കില്ലെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. ജനുവരി 19 വരെയുള്ള ദിവസങ്ങളില്‍ 44,000 പേര്‍ക്കായിരുന്നു ദര്‍ശനത്തിന് ബുക്ക് ചെയ്യാന്‍ അവസരം.
Post Your Comments