ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 95,71,559 ആയി ഉയർന്നു. 540 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും.
ഇത് രണ്ടാം തവണയാണ് കൊവിഡിൽ സർവ്വ കക്ഷി യോഗം വിളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തേക്കും. കൊവിഡ് വാക്സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
Post Your Comments