KeralaLatest NewsNews

50 വയസിന് താഴെയുള്ള സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കില്ല; നിർദേശവുമായി കേരള പോലീസ്

ശബരിമല : ശബരിമല ദർശനത്തിന് 50 വയസിന്  താഴെയുള്ള സ്ത്രീകളെ അനുവദിക്കില്ലെന്ന നിർദേശവുമായി കേരള പോലീസ്. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വിർച്വൽ ക്യൂ ബുക്കിംഗിനായുള്ള നിർദേശത്തിലാണ് പോലീസ് ഈക്കാര്യം പറയുന്നത്.

കേരള പൊലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ള ‘ശബരിമല ഓൺലൈൻ സർവീസസ്’ എന്ന വെബ്സൈറ്റിലാണ് നിർദേശമുള്ളത്.ഗൈഡ്‌ലൈൻസ് എന്ന ലിങ്കിലാണ് കോവിഡ് മാർഗ നിർദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന് ചേർത്തിട്ടുള്ളത്. 50 വയസിൽ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല എന്നാണ് നിർദേശം.

2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനക ദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ഇരുവരും അന്ന് ദർശനം നടത്തിയത്. അതേ പൊലീസ് തന്നെയാണ് ഒരു വർഷം പിന്നിടുമ്പോൾ 50 വയസിന് താഴെയുള്ള സ്ത്രീകളെ ദർശനത്തിന് അനുവദിക്കില്ല എന്ന നിർദേശം വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button