KeralaLatest NewsIndia

“നടന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവർക്ക് തന്നെ ഭീഷണി”

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴികള്‍ പുറത്ത് വന്നാല്‍ അത് അവരുടെ തന്നെ ജീവന് ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇതടക്കമുള്ള കാര്യങ്ങള്‍ വെച്ചുകൊണ്ട് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. സ്വപ്‌നയേയും സരിത്തിനേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച്‌ ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

read also: സ്പ്രിന്‍ക്ലര്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സൈബര്‍ വിദഗ്ധയ്ക്ക് ലക്ഷങ്ങൾ ഫീസ് നല്കാൻ ശുപാർശ

ശിവശങ്കറിന് സ്വര്‍ണക്കടത്തിലുള്ള പങ്കാളിത്തം, ഡോളര്‍ കടത്ത് കേസിലെ പങ്കാളിത്തം തുടങ്ങിയ മൊഴികള്‍ സ്വപ്‌നയും സരിത്തും നല്‍കിയിരുന്നു. കൂടാതെ കേസില്‍ വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ യാത്രാ രേഖകള്‍ അടക്കം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button