ഡൽഹി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പുയ്നറായി വിജയനെ ചോദ്യം ചെയ്യണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സമൂഹത്തിൽ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ പരാതിയിൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തിരുന്നു എന്നും ഡോളർ കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി ഡോളർ കടത്ത് കേസിൽ ഉൾപ്പെടുന്നതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
‘സമൂഹത്തിൽ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ പരാതിയിലാണ് സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തത്. ഉമ്മൻ ചാണ്ടിക്കെതിരേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയി. സംശയത്തിന്റെ നിഴലിൽ വന്നാൽ ഭരണാധികാരികൾ അധികാരത്തിൽ തുടരുന്നത് ശരിയല്ല എന്നാണ് അന്ന് പിണറായി വിജയൻ പറഞ്ഞത്’. എന്തുകൊണ്ടാണ് ഇപ്പോൾ കേസെടുക്കണമെന്ന് ആവശ്യപ്പെടാത്തതെന്നും കെ. സുധാകരൻ ചോദിച്ചു.
Post Your Comments