ഭോപ്പാല്‍ : ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശ് സര്‍ക്കാരാണ് ഈക്കാര്യം അറിയിച്ചത്. എന്നാൽ മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്നും ഇത്തരത്തില്‍ 254 പേര്‍ മരണത്തിന് കീഴടങ്ങിയതായും സന്നദ്ധ സംഘടനകള്‍ പറയുന്നു.
1984-ൽ നടന്ന വാതക ദുരന്തത്തിന്റെ 36-ാം വാര്‍ഷികത്തിന്റെ തലേദിവസമായ ബുധനാഴ്ചയാണ് വ്യത്യസ്ത മരണ കണക്കുകള്‍ പുറത്ത് വിട്ടത്. ഡിസംബറിലെ രണ്ട്, മൂന്ന് രാത്രികളിലായി നടന്ന വാതക ദുരന്തത്തില്‍ 15,000 പേരാണ് മരണപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചിരുന്നു.
ഡിസംബര്‍ രണ്ടുവരെ കോവിഡ് -19 ബാധിച്ച് ഭോപ്പാല്‍ ജില്ലയില്‍ 518 പേര്‍ മരിച്ചു. ഇവരില്‍ 102 പേര്‍ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. ഈ 102 പേരില്‍ 69 പേര്‍ 50 വയസ്സിന് മുകളിലുള്ളവരാണ്. ബാക്കി 33 പേര്‍ 50 വയസ്സിന് താഴെയുള്ളവരാണ്. ”ഭോപ്പാല്‍ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബസന്ത് കുറെ പറഞ്ഞു.
എന്നാല്‍ ബി.ജി.ഐ.എ എന്ന സന്നദ്ധ സംഘടന പറയുന്നത് ‘ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 518 പേരാണ് ഭോപ്പാല്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 450 ആളുകളുടെ വീടുകളില്‍ തങ്ങള്‍ സന്ദര്‍ശനം നടത്തി. ഇതില്‍ 254 പേരും ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണെന്നും പറയുന്നു.
Post Your Comments