ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ 2021ലെ ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം സി.ബി.എസ്.ഇ തള്ളി. എഴുത്തുരീതിയില്‍തന്നെ പരീക്ഷ നടത്തുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.
പരീക്ഷ തീയതി സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തുവരുകയാണ്. പരീക്ഷ എന്ന് നടത്തിയാലും അത് എഴുത്തുരീതിയില്‍തന്നെ ആയിരിക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷക്കു മുൻപ് പ്രാക്ടിക്കല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ബദല്‍ സംവിധാനം തേടാം. പരീക്ഷ തീയതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ വിദ്യാര്‍ഥികളുമായും അധ്യാപക, രക്ഷാ കര്‍ത്താക്കളുമായും ഡിസംബര്‍ 10ന് സംവദിച്ചേക്കുമെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എന്‍ജിനീയറിങ് കോളജ് പ്രവേശനത്തിനുള്ള ജോയന്‍റ് എന്‍ട്രന്‍സ് എക്സാം (ജെ.ഇ.ഇ) ഫെബ്രുവരിയിലേക്ക് മാറ്റിയേക്കുമെന്ന സൂചനയും ഉദ്യോഗസ്ഥര്‍ നല്‍കി.
Post Your Comments