ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയില്‍ കേരളവും ഉള്‍പ്പെടും. വെള്ളിയാഴ്ച രാവിലെ കാറ്റ് കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Read Also : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
സംസ്ഥാനത്ത് നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 65 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരത്തെത്തുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബുറെവി കന്യാകുമാരി തീരം തൊടും.
Post Your Comments