നിയമസഭയില്‍ വെക്കുംമുമ്പ് സി.എ.ജി റിപ്പോർട്ട് ധനമന്ത്ര തോമസ് ഐസക് ചോർത്തിയെന്ന പരാതി തുടർനടപടികള്‍ക്കായി സ്പീക്കർ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടുകൊടുത്തു. വി.ഡി സതീശന്‍ നല്‍കിയ പരാതിയാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു കൊടുത്തത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സ്പീക്കറുടെ തീരുമാനം. വിശദീകരണത്തിനായി ധനമന്ത്രിയെ നിയമസഭാ എത്തിക്സ് കമ്മറ്റി വിളിച്ചു വരുത്തും എന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിന്‍റെ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ട പശ്ചാത്തലത്തിൽ തോമസ് ഐസക് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments