തിരുവനന്തപുരം: യുഡിഎഫ് നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർ വിജിലൻസ് ഡയറക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു.
ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയത്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ പ്രമുഖ പത്രത്തിൻ്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വകമാറ്റിയെന്ന ഈ കേസിലാണ് വിജിലൻസ് കേസെടുക്കാൻ ഉദേശിക്കുന്നത്. ഇതിനായാണ് ഗവർണറുടെ അനുമതി തേടിയിരിക്കുന്നതും.
Post Your Comments