KeralaLatest NewsNewsIndia

പ്രധാനമന്ത്രി ആ വാക്ക് പറഞ്ഞാലും ഇത് അവസാനിക്കില്ല, പിന്നിൽ രാഷ്ട്രീയ അജണ്ട; കർഷക സമരത്തിനെതിരെ മേജർ രവി

കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രതിഷേധത്തിനു പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് സംവിധായകൻ മേജർ രവി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക നിയമം പൂർണമായും കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ളതാണെന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

‘ഇപ്പോൾ പലരും എന്റെയടുത്ത് ചോദിക്കുന്നൊരു കാര്യം കർഷക സമരമവിടെ നടക്കുന്നുണ്ട്, എന്തുകൊണ്ട് അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നാണ്. കർഷകരുടെ സമരത്തിൽ ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. ഈ കോർപറേറ്റുകൾ പൈസ നമുക്ക് തന്നില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ളൊരു പ്രവണത ഉണ്ടോ ഇല്ലയോ എന്നത് പ്രധാനമന്ത്രി പറഞ്ഞില്ലെന്ന ആരോപണം എവിടെയോ ഞാൻ കേട്ടു. നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ സമരം തീർക്കാൻ പറ്റുമോ? പക്ഷേ അതുപറഞ്ഞാലും ഈ സമരം തീരില്ല. കാരണം, അതൊരു രാഷ്ട്രീയ അജണ്ടയാണ്‘.

‘പട്ടാളത്തിലാണ് എന്ന് പറയുന്നതുപോലെയാണ് അവിടെ കർഷകനാണ് എന്നു പറയുന്നത്. പൂർണമായും കർഷകർക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് ഇത്‘- മേജർ രവി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button