സിക്കന്ദര്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. ഹൃതിക സാഹ്നി എന്ന 16 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സയ്യിദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ കണ്മുന്നില്‍ വച്ച് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സിക്കന്ദര്‍പൂര്‍ പ്രദേശത്തെ ലില്‍ക്കര്‍ ഗ്രാമത്തിലാണ് സംഭവം.
അതേസമയം താനുമായി റിതിക സാഹ്‌നിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രതി സയ്യിദ് അലി പോലീസിനോട് പറഞ്ഞ ന്യായം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും എഎസ്പി അറിയിച്ചു.
ഉത്തർ പ്രദേശിലെ ചെറിയ വിഷയങ്ങൾ പോലും വലുതാക്കി കാണിക്കുന്ന മാധ്യമങ്ങൾ ഈ സംഭവത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നു ബിജെപി വൃത്തങ്ങൾ ആരോപിച്ചു. നേരത്തെ ഹരിയാനയിലും പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
Post Your Comments