തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ‘സ്വച്ച് തിരുവനന്തപുരം’ പദ്ധതി നടപ്പാക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ ബി.ജെ.പി പ്രകടന പത്രിക “അനന്തപുരിക്ക് ഞങ്ങളുടെ കര്‍മ്മപദ്ധതി ” പുറത്തിറക്കി. 2025 ഓടുകൂടി തിരുവനന്തപുരം നഗരത്തെ ഇന്ത്യയിലെ മികച്ച നഗരമാക്കുമെന്നും പ്രകടന പത്രികയില്‍ ബി.ജെ.പി പറയുന്നു.
അതേസമയം ദേശീയ ശുചിത്വ പട്ടികയില്‍ 372ാം സ്ഥാനത്തുള്ള നഗരത്തെ ഒന്നാമതെത്തിക്കുമെന്നും ഇതിനായി സ്വച്ച് തിരുവനന്തപുരം പദ്ധതി നടപ്പാക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി. നഗരസഭയിലെ 25 കൊല്ലത്തെ ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് ഭരണം പിടിച്ചെടുക്കുകയാണ് പ്രതിപക്ഷമായ ബി.ജെ.പിയുടെ ലക്ഷ്യം.
Read Also: പുതിയ ഭൂനിയമങ്ങൾ ഭരണഘടനാവിരുദ്ധം; ചോദ്യം ചെയ്ത് യൂസഫ് തരിഗാമി
എന്നാൽ വികസനം, ശുചിത്വം,പെെതൃക നഗരം, ഹരിത നഗരം,സാംസ്‌കാരിക നഗരം,സുന്ദര നഗരം,വയോജന ക്ഷേമം,സ്ത്രീ ശാക്തീകരണം, പ്രവാസി ക്ഷേമം,തൊഴില്‍ ക്ഷേമം,കൃഷി,പൊതു വിദ്യാഭ്യാസം,കുടിവെള്ളം,കായികം,ടൂറിസം തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് ബി.ജെ.പി ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫിന്റെ “അനന്തസമൃദ്ധി” പ്രകടനപത്രികയും ഇടതുമുന്നണിയുടെ “വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” പ്രകടനപത്രികയും നേരത്തെ പുറത്തിറക്കിയിരുന്നു.
Post Your Comments