ഭോപ്പാല്‍: മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവാവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുകയാണെന്നും ഇസ്‌ലാം സംസ്‌കാരം തന്നില്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്ന യുവതിയുടെ പരാതിയിന്‍ മേലാണ് അറസ്റ്റ്.
Read Also : ലോ ഫ്‌ളോര്‍ ബസുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ യു ആര്‍ ടി സി
ഹിന്ദുമതവിശ്വാസിയായ യുവതി 2018ലാണ് ഇര്‍ഷാദ് ഖാന്‍ എന്ന യുവാവിനെ വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹം ബലപ്രയോഗത്തിലൂടെയായിരുന്നുവെന്നും തന്നെ ഇര്‍ഷാദ് പീഡിപ്പിക്കുന്നുവെന്നുമാരോപിച്ച് യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച യുവതി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകുകയായിരുന്നു
അദ്ദേഹത്തിന്റെ മത സംസ്‌കാരം പഠിക്കാനും, അറബി ഭാഷ പഠിക്കാനും എന്നെ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി ഇര്‍ഷാദ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. പീഡനം സഹിക്കാനാവാതെയാണ് മാതാപിതാക്കളുടെ അടുത്തേക്ക് പോയത്, യുവതി പറഞ്ഞു.
Post Your Comments