ന്യൂഡൽഹി : കരയില്‍ നിന്ന് കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവിക സേന.ആൻഡമാൻ നിക്കോബാറിലെ നാവിക കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ സ്ഥിരം പരിശീലനത്തിന്റെ ഭാഗമായാണ് കരസേനയുമായി ചേര്‍ന്ന് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് നാവികസേനാ വക്താവ് അറിയിച്ചു.
Read Also : നന്മമരം സുരേഷ് കോടാലിപ്പറമ്പന്റെ പ്രകടന പത്രിക പുറത്ത് വിട്ടു
ഈ ആഴ്ചയുടെ തുടക്കത്തില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണത്തിന് പിന്നാലെയാണ് കപ്പല്‍വേധ മിസൈല്‍ പരീക്ഷണവും ഇന്ത്യ നടത്തിയത്. ഇന്ത്യന്‍ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് ഇന്ന് പരീക്ഷണം വിജയകരമാക്കിയത്. നിലവിലെ 250 കി.മീ ദൂരം താണ്ടുന്നതിന്റെ ശക്തികൂട്ടിയ വിഭാഗം 400 കി.മീ ദൂരത്തേയ്ക്ക് പായിച്ച് കരസേന പരീക്ഷണം നടത്തിയിരുന്നു.
Post Your Comments