CinemaMollywoodLatest NewsKeralaNewsEntertainment

നന്മമരം സുരേഷ് കോടാലിപ്പറമ്പന്റെ പ്രകടന പത്രിക പുറത്ത് വിട്ടു

റിയാസ് ഖാന്‍ നായകനാകുന്ന മായക്കൊട്ടാരത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു.തദ്ദേശ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ പോസ്റ്റര്‍ സ്‌റ്റൈലിലാണ് പുതിയ പോസ്റ്റര്‍. കിഡ്‌നി ചിഹ്നത്തില്‍ മത്സരിക്കുന്ന നമ്മുടെ സുരേഷ് കോടാലിപ്പറമ്പന് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പോസ്റ്റര്‍ നടന്‍ റിയാസ് ഖാന്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

Read Also : “കാർഷിക ബില്ലിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് രാഹുൽ ഗാന്ധി ബഡായി വിടുന്നത്” : ബിജെപി എംപി

സുരേഷ് കോടാലിപ്പറമ്പന്റെ പ്രകടന പത്രികയിലുള്ളത്..

1, രോഗം വന്ന അവയവങ്ങള്‍ എടുത്തുമാറ്റി അവിടം കംപ്യൂട്ടര്‍വല്‍കരിക്കും.

2, കോടാലികുന്നുഗ്രാമത്തില്‍ ശസ്ത്രക്രിയകള്‍ക്കായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പടുകൂറ്റന്‍ എയര്‍പോര്‍ട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടറിയേറ്റ് എന്നിവ യാഥാര്‍ത്ഥ്യമാക്കും.

3, എന്നെ പുകഴ്ത്തി തള്ളുന്ന കൂലിതൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കും.

ഹാര്‍ട്ട് വേണോ..കിഡ്‌നി വേണോ..കരള് വേണോ..ലൈവില്‍ വരൂ..നന്മമരം ഒപ്പ്

https://www.facebook.com/riyazkhanactorofficial/posts/222415929250556?__cft__[0]=AZVk9Azt0ISsw1ZuXhbUmEO7um8dAAC5VSaON6Cn4t7yKQpKvn1D0azxdpFspxHb1-q_-_wXS6NT2z3n5eOd8WkcEn9srubS_Hr6JM4KhCNxRpm1FgChVWAhPX8iZRlBwGMKZ3P5KvQLYonJjjf0LEmE&__tn__=%2CO%2CP-R

കെഎന്‍ ബൈജുവാണ് മായക്കൊട്ടാരം സംവിധാനം ചെയ്യുന്നത്. റിയാസ് ഖാനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുരേഷ് കോടാലിപ്പറമ്പനെ അവതരിപ്പിക്കുന്നത്. കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയന്‍ ചേര്‍ത്തല, സമ്പത് രാമന്‍, മാമുക്കോയ, നാരായണന്‍ കുട്ടി, സജു കൊടിയന്‍, കേശവ് ദേവ്, കുളപ്പുള്ളി ലീല എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നു.

shortlink

Post Your Comments


Back to top button