ബാരാമതി : മൂന്നാം തവണയും പെണ്‍കുട്ടി ജനിച്ചതിനെ തുടർന്ന് ഒന്നരമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയെ പൂനെ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ മൂന്നാമത്തെ പ്രസവത്തിലുണ്ടായ കുഞ്ഞിനെയാണ് മുക്കിക്കൊന്നത്. ഇത്തവണ ഒരു ആണ്‍കുട്ടിയെയാണ് പ്രതീക്ഷിച്ചതെന്നും മൂന്നാം തവണയും പെണ്‍കുട്ടിയുണ്ടായെന്ന കാരണത്താല്‍ യുവതി കുട്ടിയെ കൊന്നതെന്നാണ് ബാരാമതി പൊലീസ് പറയുന്നത്.
കഴിഞ്ഞ രണ്ട് മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്. പെണ്‍കുട്ടി ജനിക്കുന്നതില്‍ കുട്ടിയുടെ പിതാവിന് സന്തോഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
Post Your Comments