വാഷിംഗ്ടണ്‍ : യുഎസ് കമ്പനി മൊഡേണയുടെ കോവിഡ് വാക്‌സിന്‍ 100% ഫലപ്രദമെന്ന് കണ്ടെത്തിയതോടെ ഉപയോഗത്തിന് അനുമതി തേടി കമ്പനി. യു.എസ്-യൂറോപ്യന്‍ ഏജന്‍സികളുടെ അനുമതി തേടാനാണ് മൊഡേണ ഒരുങ്ങുന്നത്. 95% ഫലപ്രദമാണെന്ന് തെളിഞ്ഞ ഫൈസര്‍ വാക്‌സിന് പിന്നാലെ യു.എസില്‍ നിന്നുള്ള രണ്ടാമത്തെ കൊവിഡ് വാക്സിനാണ് മോഡേണ.
പ്രായലിംഗ വ്യത്യാസമില്ലാതെ വാക്സിന്‍ എല്ലാത്തരം ആളുകളിലും 100 ശതമാനം ഫലപ്രദമാണെന്നും മോഡേണ അവകാശപ്പെടുന്നു. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ കഴിഞ്ഞ രോഗികളില്‍ വാക്സിന്‍ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായും കമ്പനി പറഞ്ഞു. 2020 അവസാനത്തോടെ 20 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ തയ്യാറാക്കുമെന്നും മോഡേണ അറിയിച്ചു.
” ഏറെ ഫലപ്രദമായ ഒരു കൊവിഡ് വാക്സിന്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തു. ഇതിന് ആധാരമായ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്നു. കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ഒരു വാക്സിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.” – മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ തല്‍ സാക്‌സ് പറഞ്ഞു.
Post Your Comments