തിയറ്ററിനു പിന്നാലെ ഒടിടിയിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണി കൃഷ്ണനൊപ്പം ബംഗാളി നടി മോക്ഷയും കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു.
ഇപ്പോഴിതാ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ കള്ളനും ഭഗവതിയും യുട്യൂബിലും ശ്രദ്ധനേടുന്നു. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ‘ചാന്താട്ടം’ എന്നാണ് പുതിയ സിനിമയുടെ പേര്. മോക്ഷയും വിഷ്ണു ഉണ്ണികൃഷ്ണനും തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭഗവതിയുടെ മാതൃതുല്യമായ വാത്സല്യവും കരുതലുമാണ് കള്ളനും ഭഗവതിയിലും പ്രേക്ഷകർ കണ്ടതെങ്കിൽ, ചാന്താട്ടത്തിൽ സമൂഹത്തിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കുന്ന ഭഗവതിയുടെ രൗദ്രഭാവമായിരിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments