അടുത്ത മാസം ഡിസംബര്‍ 28ന് ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ലവ് ജിഹാദ് കേസുകള്‍ തടയാനായെന്ന പേരില്‍ മതസ്വാതന്ത്ര്യ ബിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. പേര് സൂചിപ്പിക്കുന്നത് പോലെ, മുസ്‍ലിം ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ നിയമഭേദഗതി. എന്നാല്‍ ഇത്തവണ ക്രിസ്ത്യന്‍ മിഷണറികളെയും ഈ ബില്ലിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നം വയ്ക്കാൻ സാധ്യത ഉണ്ട്.
നിര്‍ബന്ധിത ക്രിസ്ത്യന്‍ മതപരിവര്‍ത്തനം സംസ്ഥാനത്ത് കൂടി വരുന്നു എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് 1986ല്‍ മധ്യപ്രദേശ് സംസ്ഥാനമാണ്. ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഹിന്ദുവില്‍ നിന്നും ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗോത്രവര്‍ഗക്കാരെ ക്രിസ്ത്യന്‍സ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപണം ഉന്നയിച്ചു.
Post Your Comments