ലക്നൗ :പ്രധാനമന്ത്രി ഗ്രാം സടക്ക് യോജനയ്ക്ക് കീഴിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയ 204 കോടി രൂപയുടെ പദ്ധതികളാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. കൊറോണയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ഉദ്ഘാടനം.
ഗ്രാമങ്ങളിൽ റോഡുകൾ നിർമ്മിച്ച് സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ അതിയായ സന്തോഷമുണ്ടെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഉദ്ഘാടന വേളയിൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻമാരുമായും അദ്ദേഹം സംവദിച്ചു.
45 ജില്ലകളിൽ വികസനത്തിനായി വനിതാ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻമാരാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന വിവിധ ഘട്ടങ്ങൾ പിന്നിട്ടു. ഈ പദ്ധതിവഴി സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments