ആദ്യ പകലിൽ അയോധ്യയിൽ 3ലക്ഷം ഭക്തർ രാംലല്ലയെ ദർശിച്ചു. ഇത് മുമ്പ് കണക്കുകൂട്ടിയതിലും റെക്കോഡാണ്. 1 ലക്ഷം തീർഥാടകരെയാണ് തുടക്കത്തിൽ കണക്കു കൂട്ടിയത്. ക്ഷേത്രം പൂർത്തിയാകുമ്പോൾ 3 ലക്ഷം പേരേയും കണക്കുകൂട്ടി. എന്നാൽ ആദ്യ പകൽ തന്നെ 3 ലക്ഷം ആളുകൾ അയോധ്യയിൽ തീർഥാടനത്തിനു എത്തിയപ്പോൾ ക്ഷേത്രം പൂർണ്ണമാകുമ്പോൾ ഇനിയും ദിനം പ്രതിയുള്ള ഭക്തരുടെ എണ്ണം കുത്തനെ ഉയരും.
അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ലയുടെ ദർശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് ഇപ്പോഴും എത്തിയിരിക്കുന്നത്. പ്രാദേശിക ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ക്ഷേത്രപരിസരത്തുണ്ട്. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ 8000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അതായത് 8000ത്തോളം സർക്കാർ സേവകരാണ് ഇപ്പോൾ രാമ ഭക്തർക്ക് സൗകര്യം ഒരുക്കാൻ ഉള്ളത്.
തീർഥാടകർക്ക് തുടർച്ചയായി ദർശനം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പ്രാദേശിക ഭരണകൂടം ചെയ്തുവരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ആഹാരം, വെള്ളം, ചികിൽസ, പ്രായമായവർക്കും രോഗികൾക്കും പരിചരണവും സഹായവും എല്ലാം ഇവിടെ 24 മണിക്കൂറും റെഡിയാണ്. ഭക്തർ പരാതികൾ ഇല്ലാതെ സംതൃപ്തരാണ്.
അയോധ്യയിൽ കണക്കുകൂട്ടിയതിന്റെ 3 ഇരട്ടി ഭക്തർ എത്തിയപ്പോൾ ക്ഷേമം അന്വേഷിക്കാനും സൗകര്യങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമാനത്തിൽ എത്തി. അയോധ്യ വിമാനത്തിൽ ഇറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തി. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ഡിജി പ്രശാന്ത് കുമാർ എന്നിവരോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച സൗകര്യങ്ങൾ ചർച്ച ചെയ്തു.
എല്ലാവർക്കും തടസ്സമില്ലാത്ത തീർത്ഥാടനം ഉറപ്പുനൽകാൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷാ നടപടികൾക്കും മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരാതികൾ ഉണ്ടാകരുത് എന്നും രാമ ഭക്തർക്ക് ബുദ്ധിമുട്ട് വരരുത് എന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നല്കി. വിശുദ്ധ നഗരമാണ് ഇപ്പോൾ അയോധ്യ. അതിനാൽ തന്നെ ഇവിടെ വരുന്നവർക്ക് പരമാവധി സന്തോഷവും സമാധാനവും ഉറപ്പ് വരുത്തണം എന്നും മുഖ്യമന്ത്രി യോഗി ജീവനക്കാർക്ക് നിർദ്ദേശം നല്കി.
Post Your Comments