ശ്രീനഗര്‍ : ഡിഡിസി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തെരഞ്ഞെടുപ്പ് കശ്മീര്‍ വിഷയത്തിന് പരിഹാരമാകില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 ന് വേണ്ടി താന്‍ ശബ്ദമുയര്‍ത്തുന്നതുകൊണ്ട് പിഡിപിയെ നിരോധിക്കാനാണ് ശ്രമമെന്നും അവര്‍ ആരോപിച്ചു. ജനാധിപത്യത്തിന് സ്ഥാനമില്ലാത്ത ഒരു ആവാസ വ്യവസ്ഥയാണ് ബിജെപി സൃഷ്ടിക്കുന്നതെന്നും മെഹബൂബ കുറ്റപ്പെടുത്തി. ജമ്മു-കശ്മീരിലെ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്കുളള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് ഇന്നലെ സമാധാനപരമായി പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് മെഹബൂബയുടെ പ്രതികരണം.
വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായത് പിഡിപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് ഗുപ്കര്‍ സഖ്യം രൂപീകരിച്ചെങ്കിലും പ്രചാരണത്തില്‍ ഉള്‍പ്പെടെ തണുത്ത പ്രതികരണമാണ് ജനങ്ങള്‍ ഇവര്‍ക്ക് നല്‍കിയത്.
Post Your Comments